യുഎഇയിൽ വരും ദിവസങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനും, രാത്രിയിൽ ഹ്യുമിഡിറ്റി വർദ്ധിക്കാനും, ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ( NCM ) അറിയിച്ചു.
തീരദേശ, ഉൾപ്രദേശങ്ങളിൽ താപനില 31°C നും 32°C നും ഇടയിൽ എത്തുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. അതേസമയം പർവതപ്രദേശങ്ങളിൽ പകൽ സമയത്തെ പരമാവധി താപനില 23°C ആയിരിക്കും.






