ഷാർജ: ഷാർജയിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി എമിറേറ്റ്സ് റോഡിൽ ദുബായിലേക്കുള്ള ദിശയിലുള്ള അൽ ബദീ ഇന്റർസെക്ഷനിലെ മോസ്ക് റോഡും ഡിസ്ട്രിബൂട്ടർ റോഡും രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 21 ശനിയാഴ്ച രാത്രി 9 മണിക്ക് ആരംഭിച്ച് 2026 ഫെബ്രുവരി 23 തിങ്കളാഴ്ച പുലർച്ചെ 5 മണിവരെ അടച്ചിടൽ തുടരും. പ്രദേശത്തെ അടിസ്ഥാന സൗകര്യ നവീകരണങ്ങൾ സുഗമമാക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ ഗതാഗത പ്രവാഹവും റോഡ് സുരക്ഷയും മെച്ചപ്പെടുത്തുന്നതിനും ഈ നടപടി ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു.
മലീഹ റോഡിലെ അൽ ഹൗഷി പാലം വഴി പടിഞ്ഞാറോട്ട് ഗതാഗതം വഴിതിരിച്ചുവിടുമെന്നും മന്ത്രാലയം അറിയിച്ചു. ഈ വാരാന്ത്യത്തിൽ വാഹനമോടിക്കുന്നവർ ബദൽ മാർഗങ്ങൾ അപ്പ് ഉപയോഗിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.





