റമദാൻ മാസത്തിൽ ഇഫ്താറിന് മുമ്പ് വീടുകളിലോ മറ്റുള്ള സ്ഥലങ്ങളിലോ എത്തിച്ചേരാനായി അമിതവേഗതയിലുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്നും വാഹനമോടിക്കുന്നവർ വേഗത പരിധി പാലിക്കണമെന്നും അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.
ഇതുമായി ബന്ധപ്പെട്ട് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് Our Month of Obedience and Compliance എന്ന പേരിൽ ഒരു പുതിയ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. അപകടങ്ങൾ തടയുന്നതിന് വ്യക്തിപരമായും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയാണ് ആദ്യം ശ്രദ്ധിക്കേണ്ടതെന്ന് പോലീസ് പറഞ്ഞു.
നിയുക്ത വേഗതാ പരിധികൾ പാലിക്കാനും സുരക്ഷയ്ക്ക് മുൻഗണന നൽകാനും പോലീസ് താമസക്കാരെ ഓർമ്മിപ്പിച്ചു.”ഓർക്കുക..നിങ്ങൾ സുരക്ഷിതമായി എത്തിച്ചേരൂ.. പ്രിയപ്പെട്ടവർ നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്.” അബുദാബി പോലീസ് കൂട്ടിച്ചേർത്തു.
റമദാനിലെ ഇഫ്താറിന് മുമ്പുള്ള സമയങ്ങളിൽ യുഎഇയിലുടനീളം റോഡപകടങ്ങളിൽ കുത്തനെ വർധനവുണ്ടായതായി പോലീസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയുള്ള കാലയളവിൽ ആണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടുള്ളത്.
#فيديو | #شرطة_أبوظبي تدعوا السائقين عبر برنامج "شهرنا طاعة والتزام" بعدم القيادة بسرعة قبل الافطار لسلامتك وسلامة مستخدمي الطريق ، لذلك دائماً ننبه بأهمية الالتزام بالسرعات المحددة ، وتذكر أن هناك من ينتظرون وصولك إليهم سالماً ، وبتعاونكم معانا أبوظبي أمن وأمان .… pic.twitter.com/L0ux9lUecX
— شرطة أبوظبي (@ADPoliceHQ) February 19, 2026






