കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്-റോഷ്നി ദമ്പതികളുടെ മകൻ ജോയൽ ബിനോയ് (11) ദുബായിൽ മരിച്ചു. ഇന്ന് ഞായറാഴ്ച്ച രാവിലെ ദുബായിലെ ജലീല ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. ഇന്ത്യൻ ഹൈസ്കൂൾ 5-ാം ക്ലാസ് വിദ്യാർഥിയായിരുന്നു. അന്ത്യ കർമങ്ങൾക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സഹോദരിമാർ: ദിയ, അന്ന ജോവാന.






