പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന ജലീൽ രാമന്തളി (71) അന്തരിച്ചു.
ഇന്നലെ രാത്രി കഠിനമായ നെഞ്ചുവേദന അനുഭവപെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ജോലിയിൽ റിട്ടയർ ചെയ്ത് നാട്ടിൽ എത്തി എഴുത്തും വായനയും വിശ്രമ ജീവിതവുമായി കഴിയുകയായിരുന്നു.
3 പതീറ്റാണ്ടിലധികം അബുദാബിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം അഡ്നോക്കിൽ ജോലി ചെയ്തിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. സാമൂഹികസാംസ്കാരികപ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: റഹ്മത്ത്, മക്കൾ : സാമിയ,അമീന,സൽവ
മരുമക്കൾ :അബ്ദുൽ സലാം,അബ്ദുൽ ഖാദർ,അറഫാത്ത്






