ലോകത്തിൻ്റെ ഭാവിയെക്കുറിച്ച് പറയുന്ന ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിൽ ഇതുവരെയെത്തിയത് അൻപതു ലക്ഷം സന്ദർശകർ. 2022 ഫെബ്രുവരി 22 മുതലാണ് മനോഹരമായ നിർമിതി സന്ദർശകരെ സ്വാഗതം ചെയ്ത് തുടങ്ങിയത്.
വരുംതലമുറകൾക്ക് മികച്ച കാഴ്ചപ്പാടുകൾ സമ്മാനിക്കാനും ലോകത്തെ ഒന്നിപ്പിച്ച് നല്ലനാളെയെ സൃഷ്ടിക്കാനുമാണ് ഇത് രൂപകല്പന ചെയ്തതെന്ന് മ്യൂസിയം ഓഫ് ദ ഹ്യൂച്ചർ ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി പറഞ്ഞു.
അന്താരാഷ്ട്ര പരിപാടികൾക്ക് വേദിയായും വാസ്തവൈഭവത്തിലൂടെ ലോകത്തെ ആകർഷിച്ചു. അതുല്യമായ അനുഭവങ്ങളാണ് മ്യൂസിയം സമ്മാനിക്കുന്നത്. വ്യത്യസ്തദേശീയതയിൽനിന്നും സംസ്കാരത്തിൽ നിന്നുമുള്ളവരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കേന്ദ്രങ്ങളിലൊന്നായി മ്യൂസിയം മാറിക്കഴിഞ്ഞു.





