ടിക്കറ്റുകൾക്ക് 40% വരെ ഇളവ് : റമദാൻ സെയിലുമായി എയർ അറേബ്യ

Sharjah's Air Arabia launches Ramadan sale with up to 40 percenatage off flights

റമദാൻ കാലയളവിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ആശ്വാസമായി റമദാൻ സെയിലുമായി എയർ അറേബ്യ. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ പരിമിതമായ സീറ്റുകൾക്ക് 40 ശതമാനം വരെ ഇളവ് ആണ് എയർ അറേബ്യ നൽകുന്നത്.

40 ശതമാനം വരെ ഇളവ് ലഭിക്കാൻ ഫെബ്രുവരി 25-ന് മുമ്പായി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്. 2026 മാർച്ച് മുതൽ ജൂൺ വരെയുള്ള യാത്രകൾക്കാണ് ഈ ഓഫറുണ്ടായിരിക്കും.

ടിക്കറ്റ് നിരക്കിനും സീറ്റുകളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും ഇളവുകൾ ലഭിക്കുക. ‘ബേസിക്’ ടിക്കറ്റുകൾക്ക് കുറഞ്ഞ ഇളവും ‘അൾട്ടിമേറ്റ്’ പോലുള്ള ഉയർന്ന കാറ്റഗറി ടിക്കറ്റുകൾക്ക് 40 ശതമാനം വരെ വലിയ ഇളവുകളും ലഭിക്കും. റമദാനും തുടർന്നുവരുന്ന അവധിക്കാലവും കാരണം യാത്രാക്കാരുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ, നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് ലാഭകരമാകുവാൻ സഹായിക്കും. ഷാർജ ആസ്ഥാനമായുള്ള ഈ ബജറ്റ് എയർലൈനിന്റെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഓഫർ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!