റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ തകർന്നുവീണു. അപകടത്തിൽ ഒരാൾ മരിച്ചു
11 കാരനായ സഞ്ജയ് കുമാർ ആണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി സഞ്ജയ് കുമാറിനെ ഡൽഹിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിമാനത്തിൽ സഞ്ജയ് കുമാറിനെ കൂടാതെ, ഒരു ഡോക്ടർ, ഒരു പാരാമെഡിക്, രണ്ട് സഹായികൾ, ഒരു പൈലറ്റ്-ഇൻ-കമാൻഡ് (പി.ഐസി), ഒരു സഹ പൈലറ്റ് തുടങ്ങി ഏഴുപേരാണ് ഉണ്ടായിരുന്നത്.
റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള മെഡിക്കൽ എമർജൻസി ഫ്ലൈറ്റായിരുന്നു വിമാനം. റാഞ്ചിയിൽ നിന്ന് രാത്രി 07:11 ന് വിമാനം പറന്നുയർന്നു. ഡൽഹിയിലേക്കുള്ള വഴിയിൽ ഛത്ര ജില്ലയിലെ വനമേഖലയിലാണ് വിമാനം തകർന്നുവീണത്.






