യുഎഇയിൽ ഇന്ന് ചൊവ്വാഴ്ച രാവിലെയുണ്ടായ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ദുബായ്, ഷാർജ വിമാനത്താവളങ്ങളിലെ പല വിമാനങ്ങളും വൈകി
ഫെബ്രുവരി 24 ന് രാവിലെ ദുബായിൽ ഉണ്ടായ കനത്ത മൂടൽമഞ്ഞ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന ചില എമിറേറ്റ്സ് വിമാനങ്ങളുടെ കാലതാമസത്തിന് കാരണമായി,” എമിറേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.
വ്യോമ ഗതാഗതവും, റോഡ് ഗതാഗതവും ഒരുപോലെ തടസ്സപ്പെട്ടു. ദുബായിലെയും ഷാർജയിലെയും ചില പ്രദേശങ്ങളിൽ ദൃശ്യപരത ഏതാനും നൂറ് മീറ്ററായി കുറഞ്ഞിരുന്നു






