യുഎഇയിൽ 2026 മാർച്ചിലേക്കുള്ള പെട്രോൾ, ഡീസൽ വിലകൾ ഇന്ന് ഫെബ്രുവരി 28 ന് പ്രഖ്യാപിച്ചു.
യുഎഇ ഇന്ധന വില കമ്മിറ്റി 2026 ഫെബ്രുവരി മാസത്തേക്ക് ചില്ലറ ഇന്ധന വിലയിൽ കുറവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാർച്ച് മാസത്തിൽ പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധനവാണ് രേഖപെടുത്തിയിരിക്കുന്നത്.
ഇതനുസരിച്ച് ഫെബ്രുവരിയിൽ 2.45 ദിർഹം ആയിരുന്ന സൂപ്പർ 98 പെട്രോളിന് മാർച്ച് മാസത്തിൽ 2.59 ദിർഹം ആയിരിക്കും.
ഫെബ്രുവരിയിൽ 2.33 ദിർഹം ആയിരുന്ന സ്പെഷ്യൽ 95 പെട്രോളിന് മാർച്ച് മാസത്തിൽ 2.48 ദിർഹം ആയിരിക്കും.
ഫെബ്രുവരിയിൽ 2.26 ദിർഹം ആയിരുന്ന ഇ-പ്ലസ് 91പെട്രോളിന് മാർച്ച് മാസത്തിൽ 2.40 ദിർഹം ആയിരിക്കും.
ഫെബ്രുവരിയിൽ 2.52 ദിർഹം ആയിരുന്ന ഡീസലിന് മാർച്ച് മാസത്തിൽ 2.72 ദിർഹം ആയിരിക്കും.






