യു എ ഇയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി മുൻകരുതൽ സുരക്ഷാ നടപടിയായി ഇന്ന് മാർച്ച് 2 തിങ്കളാഴ്ച ദുബായിലെ ഗ്ലോബൽ വില്ലേജും, ദുബായ് പാർക്സ് & റിസോർട്സും അടച്ചിടുമെന്ന് അധികൃതർ പ്രഖ്യാപിച്ചു.
ഈ 2 കേന്ദ്രങ്ങളും വീണ്ടും തുറക്കുന്നത് എപ്പോൾ എന്നതുൾപ്പെടെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്ക്, ദയവായി അതാത് വെബ്സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും സന്ദർശിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഏറ്റവും പുതിയ വിവരങ്ങൾക്കായി സന്ദർശകർ ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.






