‘നിലവിലെ പ്രാദേശിക സാഹചര്യം’ കണക്കിലെടുത്ത് ഇന്ന് മാർച്ച് 3 ന് വൈകുന്നേരം നടക്കാനിരുന്ന അബുദാബി ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പ് മാറ്റിവച്ചതായി ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചു.
സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ നാളെ മാർച്ച് 4 ന് വൈകുന്നേരം 7.30 ന് നറുക്കെടുപ്പ് നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചു. ഇത്തവണ 15 മില്യൺ ദിർഹമാണ് വിജയിയെ കാത്തിരിക്കുന്നത്.





