ജിദ്ദയിൽ നിന്ന് യുഎഇയിലേക്ക് സുരക്ഷിതയാത്ര : ഔദ്യോഗികമായി ആരംഭിക്കുന്ന മുമ്പ് 350 ലധികം യാത്രക്കാർക്ക് സേവനം നൽകി എത്തിഹാദ് റെയിൽ

Etihad Rail, in coordination with and under the supervision of @Adcmc_ae , transported more than 350 passengers between Al Ghuwaifat station in Al Dhafra and Al Faya station in Abu Dhabi city. The exceptional operation comes ahead of the official launch of the passenger train service.

നിലവിലെ സാഹചര്യങ്ങൾക്കിട ഷെഡ്യൂൾഡ് വിമാന സർവീസുകൾ നിർത്തിവച്ചിരുന്നതിനാൽ, ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ എത്തിഹാദ് റെയിൽ ഒരു പ്രത്യേക പാസഞ്ചർ സർവീസ് നടത്തി, 350 ലധികം യാത്രക്കാർക്ക് സേവനം നൽകി.

സൗദി അതിർത്തിയിലെ അൽ ഗുവൈഫത്ത് സ്റ്റേഷനും അബുദാബിയിലെ അൽ ഫയ സ്റ്റേഷനും ഇടയിലാണ് ഈ അസാധാരണമായ ഓട്ടം നടന്നത്. എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ അബുദാബി (ADCMC) യുമായി സഹകരിച്ചും നേരിട്ടുള്ള മേൽനോട്ടത്തിലും ആണ് എത്തിഹാദ് റെയിൽ ഈ പ്രവർത്തനം നടത്തിയത്.

അബുദാബി ഗവൺമെന്റ് മീഡിയ ഓഫീസ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, യാത്രക്കാർ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ പൂക്കൾ നൽകി സ്വാഗതം ചെയ്യുന്നത് കാണാം.

“ഈ സാഹചര്യങ്ങളിൽ ജിദ്ദയിൽ നിന്ന് യുഎഇയിലേക്ക് സുരക്ഷിതമായും എളുപ്പത്തിലും മടങ്ങാൻ അവസരം നൽകിയ എല്ലാ ജീവനക്കാർക്കും ഞങ്ങൾ നന്ദി പറയുന്നു,” എന്ന് ഒരു യാത്രക്കാരൻ വീഡിയോയിൽ പറയുന്നതും കേൾക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!