ഷാർജ: റമദാനിന്റെ ആദ്യ ദിവസങ്ങളിൽ യാചന നടത്തിയതിന് അറസ്റ്റിലായ ഒരു സ്ത്രീയുടെ പക്കൽ നിന്ന് ഏകദേശം 12,000 ദിർഹത്തോളം വരുന്ന വിവിധ കറൻസികൾ കൈവശം വച്ചതായി കണ്ടെത്തി. പുണ്യമാസത്തിൽ ചില വ്യക്തികൾ താമസക്കാരുടെ ഔദാര്യം ചൂഷണം ചെയ്യുന്നതിന്റെ തെളിവാണിതെന്നും ഷാർജ പോലീസ് പറഞ്ഞു.
യാചന തടയുന്നതിനും അതിന്റെ അപകടസാധ്യതകളെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായി റമദാനിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 95 യാചകരെയും അനധികൃത തെരുവ് കച്ചവടക്കാരെയും ഷാർജ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
സുരക്ഷാ മാധ്യമ വകുപ്പുമായി സഹകരിച്ച് പുണ്യമാസത്തിന്റെ തുടക്കത്തിൽ ആരംഭിച്ച “ഭിക്ഷാടനം ഒരു കുറ്റകൃത്യമാണ്, ദാനം ഒരു ഉത്തരവാദിത്തമാണ്” എന്ന കാമ്പയിനിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്ന് ഷാർജ പോലീസ് അറിയിച്ചു.





