ഷാർജയിൽ ഇന്ത്യൻ സ്കൂളുകളുടെ 2026-27 അധ്യയന വർഷം ആരംഭിക്കുന്നത് നീട്ടിയതായി വിദ്യാഭ്യാസ അതോറിറ്റി

Sharjah Education Authority announces extension of start of 2026-27 academic year

ഷാർജ: ഷാർജയിലെ ഇന്ത്യൻ, പാകിസ്ഥാൻ സ്കൂളുകളുടെ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നത് മാറ്റിവച്ചതായി ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി (SPEA) ഇന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ഷാർജയിലെ ഇന്ത്യൻ സ്കൂളുകളുടെ പുതിയ അധ്യയന വർഷം 2026 മാർച്ച് 23 ന് ആരംഭിക്കുന്നതിന് പകരം മാർച്ച് 30 ന് ആയിരിക്കും ആരംഭിക്കണമെന്ന് ഷാർജ എമിറേറ്റിലെ ഇന്ത്യൻ, പാകിസ്ഥാൻ പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക് അയച്ച സർക്കുലറിൽ SPEA പറഞ്ഞു.
“ഷാർജ എമിറേറ്റിലെ ഇന്ത്യൻ, പാകിസ്ഥാൻ പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്വകാര്യ സ്കൂളുകളുടെ 2026-2027 അധ്യയന വർഷത്തിന്റെ ആരംഭം മാറ്റിവയ്ക്കും. വിദ്യാർത്ഥികൾ 2026 മാർച്ച് 30 ന് ക്ലാസുകൾ ആരംഭിക്കണം,” സ്കൂളുകൾക്ക് അയച്ച സർക്കുലറിൽ SPEA പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!