മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ മാർച്ച് 9, 10, 11 തീയതികളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) അറിയിച്ചു.
മാർച്ച് 9, 10, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ പിന്നീട് പുനഃക്രമീകരിക്കുമെന്നും അത് ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. മാർച്ച് 10 ന് സ്ഥിതിഗതികൾ വീണ്ടും അവലോകനം ചെയ്യുമെന്നും അതിനുശേഷം മാർച്ച് 12 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു.
മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തതിനെത്തുടർന്ന്, ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയാണ് ഈ തീരുമാനം ബാധിക്കുന്നത്.






