ഇറാഖിലെ കുർദിസ്ഥാൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന യുഎഇ കോൺസുലേറ്റ് ജനറലിനു നേരെ നടന്ന ഡ്രോൺ ആ ക്ര മണത്തെ യുഎഇ സർക്കാർ അത്യന്തം ഗൗരവത്തോടെയും ശക്തമായും അപലപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ഈ ഭീകരാക്രമണം രാജ്യാന്തര നിയമങ്ങളുടെയും നയതന്ത്ര മര്യാദകളുടെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിൽ കോൺസുലേറ്റ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പരുക്കുകളൊന്നും ഏറ്റിട്ടില്ല. ആക്രമണത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മന്ത്രാലയം നിർദേശിച്ചു.





