ദുബായ് ഷെയ്ഖ് റാഷിദ് റോഡിൽ സെക്കന്റ് ഡിസംബർ സ്ട്രീറ്റിലേക്കുള്ള ദിശയിൽ, പാലം മുതൽ ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് വരെ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടൽ നടത്തുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. അൽ മജ്ലിസ് സ്ട്രീറ്റിൽ നിന്ന് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന ഗതാഗതം സബീൽ പാലസ് സ്ട്രീറ്റിലേക്കും തിരിച്ചുവിടും.നാളെ 2026 മാർച്ച് 15 ഞായറാഴ്ച മുതൽ ഈ വഴിതിരിച്ചുവിടൽ പ്രാബല്യത്തിൽ വരും.
2026 ഒക്ടോബറിൽ തുറക്കാൻ ഉദ്ദേശിക്കുന്ന ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് ഡെവലപ്മെന്റ് പ്രോജക്റ്റിനുള്ളിലെ പുതിയ പാലങ്ങൾ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് ഈ അടച്ചുപൂട്ടൽ.
വാഹനമോടിക്കുന്നവർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും ലക്ഷ്യസ്ഥാനങ്ങളിൽ സുഗമമായി എത്തിച്ചേരുന്നതിന് ട്രാഫിക് അടയാളങ്ങൾ പാലിക്കണമെന്നും ആർടിഎ അഭ്യർത്ഥിച്ചു.






