പെരുന്നാളും വെള്ളിയാഴ്ചയും ഒരേ ദിവസം വന്നാല്‍ പെരുന്നാള്‍ പ്രാര്‍ഥനയും ജുമുഅ നമസ്കാരവും പ്രത്യേകം നിര്‍വഹിക്കണമെന്ന്‌ യുഎഇ ഫത്വ കൗൺസിൽ

If Eid and Friday fall on the same day, the Eid prayer and Friday prayer should be performed separately.

പെരുന്നാളും വെള്ളിയാഴ്ചയും ഒരേ ദിവസം വന്നാല്‍ പെരുന്നാള്‍ പ്രാര്‍ഥനയും ജുമുഅ നമസ്കാരവും പ്രത്യേകം നിര്‍വഹിക്കണമെന്ന്‌ യുഎഇ ഫത്വ കൗൺസിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക്‌ മറുപടിയായാണ്‌ കൗൺസിൽ ഓദ്യോഗിക വിശദീകരണം നല്‍കിയത്‌.

പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു എന്നതുകൊണ്ട്‌ മാത്രം വെള്ളിയാഴ്ചത്തെ ജുമുഅ പ്രാര്‍ഥനയുടെ ബാധ്യത ഇല്ലാതാകില്ലെന്ന്‌ കണ്‍സില്‍ ചൂണ്ടിക്കാട്ടി.

ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ബന്ധ കര്‍മ്മങ്ങളില്‍ ഒന്നാണ്‌ ജുമുഅ നമസ്‌കാരമെന്നും അത്‌ ഉപേക്ഷിക്കാന്‍ പാടില്ലെന്നും ഖുര്‍ആനിക സൂക്തങ്ങളെയും പ്രവാചക വചനങ്ങളെയും ഉദ്ധരിച്ച്‌ കൗൺസിൽ വ്യക്തമാക്കി.

പ്രവാചകന്‍ മുഹമ്മദ്‌ നബി പെരുന്നാളും വെള്ളിയാഴ്ചയും ഒരേ ദിവസം വന്നപ്പോള്‍ രണ്ട്‌ പ്രാര്‍ഥനകളും നിര്‍വഹിച്ചിരുന്നതായി ചരിര്രരേഖകള്‍ വ്യക്തമാക്കുന്നുണ്ട്‌. ഭൂരിഭാഗം ഇസ്ലാമിക പണ്ഡിതന്മാരുടെയും അഭിപ്രായം പരിഗണിച്ചാണ്‌ ഈ തീരുമാനമെന്നും യുഎഇയിലെ പള്ളികളില്‍ പതിവുപോലെ ജുമുഅ നമസ്കാരം നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!