വിദേശ നിക്ഷേപകർ അവരുടെ മൂലധനം പിൻവലിച്ച് ദുബായ് വിടുന്നത് തടയാൻ പുതിയ കർശന നിയമങ്ങൾ ഏർപ്പെടുത്തിയിട്ടില്ല : പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് അധികൃതർ

Officials say new strict rules have not been introduced to prevent foreign investors from leaving the country, and the spread of fake news is a cause for concern.

വിദേശ നിക്ഷേപകർ അവരുടെ മൂലധനം പിൻവലിക്കുന്നതും ദുബൈ എമിറേറ്റ് വിടുന്നതും തടയാൻ യുഎഇ കർശന നിയമങ്ങൾ ഏർപ്പെടുത്തിയെന്ന വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് ദുബായിലെ അധികാരികൾ മുന്നറിയിപ്പ് നൽകി.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കൽ, നിക്ഷേപകരെ നിലനിർത്തുന്നതിനായി പണ കൈമാറ്റത്തിനും മൂലധന നീക്കത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ എന്നിവ നടപടികളിൽ ഉൾപ്പെടുന്നുവെന്ന തെറ്റായ വാർത്തകളെ അധികൃതർ നിഷേധിക്കുകയും ചെയ്തു. യുഎഇ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്നും ദുബായ് ആഗോള സാമ്പത്തിക കേന്ദ്രമായും നിക്ഷേപകരെ ആകർഷിക്കുന്ന ഒരു കാന്തമായും തുടരുമെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

സ്ഥിരീകരിക്കപ്പെട്ട വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകൾ പതിവായി ശ്രധിക്കണമെന്നും സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതും അനിശ്ചിതമായ സമയങ്ങളിൽ വിശാലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും യുഎഇയിലെ അധികാരികൾ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!