ഇറാനിൽ നിന്നും ഇന്ന് 2026 മാർച്ച് 20 ന് വന്ന 4 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം, യുഎഇ വ്യോമ പ്രതിരോധ സേന 338 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,740 യുഎവികളും നിർവീര്യമാക്കിയിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ ദേശീയ കടമ നിർവഹിക്കുന്നതിനിടെ സായുധ സേനയിലെ രണ്ട് അംഗങ്ങൾ രക്തസാക്ഷിത്വം വരിച്ചു, കൂടാതെ പാകിസ്ഥാൻ, നേപ്പാളി, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിലെ 6 പേർ കൊ ല്ലപ്പെട്ടു. ആകെ 158 പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.





