ഇറാനിൽ നിന്നും ഇന്ന് 2026 മാർച്ച് 22 ന് വന്ന 4 ബാലിസ്റ്റിക് മിസൈലുകളും 25 യുഎവികളും യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഇറാനിയൻ ആക്രമണത്തിന്റെ തുടക്കം മുതൽ, യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 345 ബാലിസ്റ്റിക് മിസൈലുകളും, 15 ക്രൂയിസ് മിസൈലുകളും, 1,773 യുഎവികളും നിർവീര്യമാക്കിയിട്ടുണ്ട്.
ആക്രമണങ്ങളിൽ ഡ്യൂട്ടിയിലിരിക്കെ സായുധ സേനയിലെ രണ്ട് അംഗങ്ങൾ കൊല്ലപ്പെട്ടു, കൂടാതെ പാകിസ്ഥാൻ, നേപ്പാളി, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിലെ ആറ് സാധാരണക്കാരും കൊല്ലപ്പെട്ടു.ഇതുവരെ 160 പേർക്ക് പരിക്കേറ്റിട്ടുണ്ട്.






