വീണ്ടും സൗജന്യ പ്രവേശന ഓഫറുമായി ദുബായ് മിറക്കിൾ ഗാർഡൻ : ഇത്തവണ സൗജന്യ പ്രവേശനം കുടുംബങ്ങൾക്ക്

Dubai Miracle Garden offers free entry again_ This time free entry for families

ദുബായ്: ഈദ് അൽ ഫിത്തർ അവധിക്കാലത്തെ തുടർന്ന് യുഎഇ നിവാസികൾക്ക് സൗജന്യ പ്രവേശന ഓഫർ ദുബായ് മിറക്കിൾ ഗാർഡൻ പുനരാരംഭിച്ചു. ഇത്തവണ സൗജന്യ പ്രവേശനം കുടുംബങ്ങൾക്ക് ആണ് ഒരുക്കിയിരിക്കുന്നത്.

മാർച്ച് 31 വരെ സാധുവായ എമിറേറ്റ്സ് ഐഡി ഹാജരാക്കിയാൽ കുടുംബങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാമെന്ന് ദുബായ് മിറക്കിൾ ഗാർഡൻ അറിയിച്ചു . അവസാന സൗജന്യ പ്രവേശനം എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കായിരിക്കും.

സൗജന്യ പ്രവേശന ഓഫർ ലഭിക്കുന്ന കുടുംബങ്ങൾക്കായി പ്രത്യേക ആക്‌സസ് പോയിന്റും ഒരുക്കിയിട്ടുണ്ട്. 12 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക്, റെസിഡൻസി സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ , സീസണിന്റെ ബാക്കി ദിവസങ്ങളിൽ സൗജന്യ പ്രവേശനം തുടരും.

സൗജന്യ പ്രവേശന ഓഫർ ഉപയോഗിക്കാത്തവർക്ക്, ഗേറ്റ്സ് 1, 2 എന്നിവയിൽ സാധുവായ എമിറേറ്റ്സ് ഐഡി കാണിച്ചാൽ വാറ്റ് ഉൾപ്പെടെ 52.50 ദിർഹത്തിന് ഡിസ്‌കൗണ്ട് റെസിഡന്റ് ടിക്കറ്റുകൾ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!