സീസണിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികൾക്ക് പ്രത്യേക കിഴിവുള്ള പ്രവേശന നിരക്ക് അവതരിപ്പിച്ച് ദുബായ് മിറാക്കിൾ ഗാർഡൻ. 2026 ഏപ്രിൽ 1 മുതൽ 2026 മെയ് 31 വരെ വാറ്റ് ഉൾപ്പെടെ 30 ദിർഹത്തിന് ദുബായ് മിറക്കിൾ ഗാർഡൻ സന്ദർശന ടിക്കറ്റുകൾ ലഭിക്കും. കൂടാതെ 12 വയസും അതിൽ താഴെയുമുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും ഇതോടൊപ്പം ലഭ്യമാണ്.
സീസൺ 14 അവസാനിക്കുന്നതിന് മുമ്പ് കൂടുതൽ കുടുംബങ്ങളെയും താമസക്കാരെയും പൂന്തോട്ടം സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഈ നിരക്ക് കുറക്കൽ സംരംഭത്തിന്റെ ലക്ഷ്യം.





