ഒരാഴ്ച മുൻപ് ദുബായിലെത്തിയ മലപ്പുറം മൂക്കുതല സ്വദേശി ജോലിസ്ഥലത്ത് മരിച്ചു.
ചേലക്കടവ് ലഡാക്ക് മുക്കിൽ കിഴക്കേതിൽ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ നൗഷാദ് (47) ണ് മരിച്ചത്. നാലു മാസമായി നാട്ടിലുണ്ടായിരുന്ന നൗഷാദ് പുതിയ കമ്പനിയിൽ ജോലിക്കായാണ് ദുബായിലെത്തിയത്. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം. ഭാര്യ ജസീന. മക്കൾ: ഷിനാസ്, ഷഫ്റാസ്






