ദുബായിൽ വാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുരീപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. തൃക്കടവൂർ കുരീപ്പുഴ ചങ്ങാടക്കടവ് സെന്റ് ജോസഫ്സ് നഗർ 53, ജോസഫ് നിവാസിൽ യേശുദാസന്റെയും ലൗലിയുടെയും മകൻ ജോസഫ് യേശുദാസ് (ജോക്കു– 37) ആന് മരിച്ചത്.
ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ സിവിൽ എൻജിനീയർ ഡിസൈനർ ആയിരുന്ന ജോസഫ് 31ന് രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ജോസഫും മറ്റൊരു ജീവനക്കാരനും സഞ്ചരിച്ച ഓഫീസ് വാനിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നാണു നാട്ടിൽ ലഭിച്ച് വിവരം.
ഖിസൈസ് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. ഭാര്യ: ടെസ്സി. മക്കൾ: ജിസ ജോസഫ്, ജോർജിയ.






