ദുബായ്: സുരക്ഷാ കാരണങ്ങളാൽ ദുബായ് അധികൃതരുടെ നിർദ്ദേശത്തെത്തുടർന്ന് ദുബായിലെ ഗുരുനാനാക് ദർബാർ ഗുരുദ്വാരയും ഹിന്ദു ക്ഷേത്രവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചിടുന്നതായി അധികൃതർ പ്രഖ്യാപിച്ചു.
സമാനമായ ഔദ്യോഗിക മാർഗ്ഗനിർദ്ദേശപ്രകാരം ദുബായ് എമിറേറ്റിലെ നിരവധി ക്രൈസ്തവ ആരാധനാലയത്തിലും നേരിട്ടുള്ള ആരാധനകൾ നിർത്തിവച്ചതായിട്ടുള്ള അറിയിപ്പുകൾ ഇന്ന് വന്നിരുന്നു.





