ഇറാനിൽ നിന്ന് ഇന്ന് വന്ന 23 ബാലിസ്റ്റിക് മിസൈലുകളും, 56 യുഎവികളും നിർവീര്യമാക്കിയതായി യുഎഇ പ്രതിരോധമന്ത്രാലയം

The Homeland Security Center says it has neutralized 23 ballistic missiles and 56 UAVs that arrived from Iran today.

ഇറാനിൽ നിന്ന് ഇന്ന് 2026 ഏപ്രിൽ 4 ശനിയാഴ്ച്ച വന്ന 23 ബാലിസ്റ്റിക് മിസൈലുകളും, 56യുഎവികളും യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഇറാനിയൻ ആ ക്ര മണത്തിന്റെ തുടക്കം മുതൽ, യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 498 ബാലിസ്റ്റിക് മിസൈലുകളും, 23 ക്രൂയിസ് മിസൈലുകളും, 2141 യുഎവികളും നിർവീര്യമാക്കിയിട്ടുണ്ട്.

ആ ക്ര മണങ്ങളിൽ ഡ്യൂട്ടിയിലിരിക്കെ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്കും, സായുധ സേന കരാറുകാരനായ ഒരു മൊറോക്കൻ സിവിലിയനും, ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ 10 പേരുമടക്കം 13 പേർക്ക് ഇന്നുവരെ ജീവൻ നഷ്ടമായിട്ടുണ്ട്. ഇന്നുവരെ 217 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!