ഇറാൻ വെടിനിർത്തൽ നിർദേശം നിരസിച്ചതിൽ നീരസവുമായി ട്രംപ്. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനത്തിലെത്തിയില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ ഈ നിലപാടിൽ താൻ വളരെ അസ്വസ്ഥനാണെന്നും എത്രയും വേഗം ഒരു കരാറിൽ എത്തിച്ചേരാൻ സാധിക്കാത്ത പക്ഷം ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാൻ ചില പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചാൽ പശ്ചിമേഷ്യയിലെ സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാൻ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.





