അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് തുറക്കുന്നതിനായി ഇറാന് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, രാജ്യത്തെ പ്രധാന ഊർജനിലയങ്ങൾക്ക് ചുറ്റും പ്രതീകാത്മകമായി മനുഷ്യച്ചങ്ങല തീർക്കാൻ ഇറാൻ. യുവജനങ്ങളോട് ആഹ്വാനം ചെയ്തു.
ആഗോള ഷിപ്പിങ് പാതയായ ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് (ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30ന്) മുമ്പ് തുറന്നില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന ട്രംപിന്റെ ഭീഷണി നിലനിൽക്കെയാണ് പുതിയ നീക്കം.





