അബുദാബി: ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് അൽ ഐനിലെ അൽ ദൊമ്യതി സ്നാക്സ് ബ്രാഞ്ച് അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി (ADAFSA) ഉത്തരവിട്ടു.
ഇവിടെ കണ്ടെത്തിയ ലംഘനങ്ങൾ പൊതുജനാരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കിയതായിഅതോറിറ്റി പറഞ്ഞു. ഭക്ഷ്യ നിയന്ത്രണ റിപ്പോർട്ടിൽ ആവർത്തിച്ചുള്ള ലംഘനങ്ങളും ഫലപ്രദമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ പരാജയവും കാണിച്ചിട്ടുണ്ടെന്നും ഇത് ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഉടനടി നടപടിയെടുക്കാൻ പ്രേരിപ്പിച്ചതായും ADAFSA പറഞ്ഞു.






