വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു.

Oil prices fell sharply in the global market following the ceasefire announcement.

ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തയ്യാറായതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വൻ ഇടിവ്. ലോകത്തിലെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നു നൽകണമെന്ന നിബന്ധനയോടെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതോടെ ബുധനാഴ്ച എണ്ണവില ബാരലിന് 100 ഡോളറിൽ താഴെയെത്തി.

ബ്രെന്റ് ക്രൂഡ് വിലയിൽ 14.84 ഡോളർ (13.6%) കുറവുണ്ടായി 94.43 ഡോളറിലെത്തി. ഡബ്ല്യുടിഐ (WTI) വില 16.13 ഡോളർ (14.3%) കുറഞ്ഞ് 96.82 ഡോളറിലേക്കും താഴ്ന്നു. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ നാടകീയമായ വഴിത്തിരിവുണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!