അബുദാബി: ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങളും പൊതുജനാരോഗ്യത്തിന് അപകടങ്ങളും ചൂണ്ടിക്കാട്ടി അൽ ഐൻ സിറ്റിയിലെ ഒരു റസ്റ്റോറന്റ് അടച്ചുപൂട്ടാൻ അബുദാബി ഭക്ഷ്യ സുരക്ഷാ അതോറിറ്റി (ADAFSA) ഉത്തരവിട്ടു.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത് തുടർച്ചയായ പരിശോധനകളിലൂടെ കണ്ടെത്തിയതിനെത്തുടർന്ന് “ഫുൾ കോഹ്ലി റെസ്റ്റോറന്റ് – എൽ.എൽ.സി” എന്ന റസ്റ്റോറന്റ് ആണ് അടച്ചുപൂട്ടിയതെന്ന് ADAFSA അറിയിച്ചു.
ആവർത്തിച്ചുള്ള നിയമലംഘനങ്ങളും ഫലപ്രദമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ റസ്റ്റോറന്റിന്റെ പരാജയവും കണ്ടെത്തിയ ഭക്ഷ്യ നിയന്ത്രണ പരിശോധനാ റിപ്പോർട്ടിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ADAFSA പറഞ്ഞു.






