ചൈനീസ് കപ്പൽ. ‘റിച്ച് സ്റ്റാറി’ എന്ന ചൈനീസ് ബന്ധമുള്ള കപ്പൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നാവിക ഉപരോധത്തെ വകവയ്ക്കാതെ ഹോർമുസ് കടലിടുക്ക് കടന്നുപോയതായി ഷിപ്പിംഗ് ഡാറ്റ കാണിക്കുന്നു.
ഉപരോധം ആരംഭിച്ചതിനുശേഷം കടലിടുക്ക് കടന്ന് ഗൾഫിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യ കപ്പലായിരിക്കും റിച്ച് സ്റ്റാറി എന്ന് എൽഎസ്ഇജി, മറൈൻട്രാഫിക്, കെപ്ലർ എന്നിവയിൽ നിന്നുള്ള ഡാറ്റകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.






