രാജ്യാന്തര എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയാ ഒപെക് (OPEC), ഒപെക്+ എന്നിവയിൽ നിന്ന് പിന്മാറാനൊരുങ്ങി യുഎഇ. സ്വതന്ത്രമായിട്ടുള്ള ഉല്പാദനമാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ പഠനം നടത്തിയിരുന്നു. രാജ്യ താത്പര്യം മുൻനിർത്തി കൂടുതൽ ഉല്പാദനം നടത്താൻ കഴിയുമെന്ന് പഠനത്തിൽ മനസിലാക്കിയാണ് യുഎഇയുടെ പുതിയ നീക്കം. മെയ് 1 മുതൽ പിന്മാറ്റം പ്രാബല്യത്തിൽ വരും.
ഒപെക്, ഒപെക്+ എന്നിവയിൽ 1967 മുതലുള്ള അംഗമാണ് യുഎഇ. വിപണി ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള മാറ്റമെന്നാണ് വിശദീകരണം. ദേശീയ താല്പര്യങ്ങളും നിക്ഷേപകരോടുള്ള കടമയും പ്രധാനം എന്നും യുഎഇ വ്യക്തമാക്കി. ആവശ്യകതയ്ക്കും വിപണി സാഹചര്യങ്ങൾക്കും അനുസൃതമായി, ക്രമേണയും ചിന്താപൂർവ്വമായും ഉൽപ്പാദനം വർദ്ധിപ്പിച്ചുകൊണ്ട് എമിറേറ്റ്സ് ഉത്തരവാദിത്തമുള്ള പങ്ക് തുടരുമെന്ന് യുഎഇയുടെ സ്റ്റേറ്റ് വാർത്താ ഏജൻസിയായ വാം അറിയിച്ചു.





