യുഎഇ സായുധസേനയുടെ ഐക്യത്തിന്റെ 50–-ാം വാർഷികം ഇന്ന് 2026 മെയ് 6 ബുധനാഴ്ച ആഘോഷിക്കും. രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിലും ദേശീയ നേട്ടങ്ങളുടെ കാവലിലും അഞ്ചു പതിറ്റാണ്ട് നീണ്ട സേവനത്തെ അനുസ്‌മരിപ്പിക്കുന്നതായിരിക്കും ആഘോഷം. അടുത്തിടെയുള്ള ഇറാൻ ആക്രമണശ്രമങ്ങളെ ചെറുത്ത് രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ സായുധസേന ഉയർന്ന കാര്യക്ഷമത തെളിയിച്ചതായാണ് വിലയിരുത്തൽ. യുഎഇയെ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിജയകരമായി തടഞ്ഞത് ശ്രദ്ധേയ നേട്ടമായും കണക്കാക്കപ്പെടുന്നു.
ഭൂമി, വായു, നാവിക, സൈബർ മേഖലകളെ ഏകോപിപ്പിക്കുന്ന ബഹുമുഖ സമന്വിത സംവിധാനമാണ് സൈന്യം സ്വീകരിച്ചിരിക്കുന്നത്.




