യുഎഇയുടെ സുസ്ഥിര ഭക്ഷ്യഭാവി ലക്ഷ്യമിട്ട് സിലാലും അറബ് ആൻഡ് ഇന്ത്യ സ്പൈസസും കൈകോർക്കുന്നു

Silal and Arab India Spices join hands to achieve India's sustainable food future

യുഎഇയുടെ ഭക്ഷ്യസുരക്ഷാ രംഗത്ത് പുതിയൊരു മാറ്റത്തിന് തുടക്കമിടുകയാണ് അറബ് ആൻഡ് ഇന്ത്യ സ്പൈസസ്. പ്രമുഖ കാർഷിക-ഭക്ഷ്യ വിതരണക്കാരായ സിലാലുമായി കൈകോർക്കുന്നതിലൂടെ, രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖല കൂടുതൽ ശക്തമാക്കാനാണ് ഈ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. യുഎഇയുടെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയിൽ സിലാലിന്റെ തന്ത്രപ്രധാന പങ്കാളിയാകാൻ കഴിഞ്ഞത് വലിയൊരു അഭിമാന നിമിഷമാണെന്ന് അറബ് ആൻഡ് ഇന്ത്യ സ്പൈസസ് അറിയിച്ചു.

“നമുക്ക് ഒന്നിച്ച് വളരാം” എന്ന ആശയത്തിലൂന്നി, ആധുനിക സാങ്കേതികവിദ്യയും സുസ്ഥിരമായ കൃഷിരീതികളും പ്രയോജനപ്പെടുത്തിക്കൊണ്ട് വരുംതലമുറയ്ക്കായി മികച്ചൊരു ഭക്ഷ്യഭാവി കെട്ടിപ്പടുക്കുക എന്നതാണ് ഈ കൂട്ടുകെട്ടിന്റെ പ്രധാന ലക്ഷ്യം. യുഎഇയുടെ സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും ഈ പങ്കാളിത്തം വലിയ കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!