പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തും

Prime Minister Narendra Modi will arrive at UAE today

യുഎഇയിൽ നിന്ന് ആരംഭിക്കുന്ന അഞ്ച് രാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്നും പുറപ്പെട്ടു. മിഡിൽ ഈസ്റ്റിലെ പ്രാദേശിക സംഘർഷങ്ങൾക്കിടയിലാണ് ഈ സന്ദർശനം നടക്കുന്നത്, ഗൾഫ് രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയതിന് മോദി നേരത്തെ ഗൾഫ് രാജ്യങ്ങൾക്ക് നന്ദി പറഞ്ഞിരുന്നു.

അഞ്ച് രാഷ്ട്രങ്ങളാണ് അദ്ദേഹം പര്യടനത്തിൽ സന്ദർശിക്കുന്നത് യു.എ.ഇ പ്രസിഡൻ്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്‌ച നടത്തുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ പറഞ്ഞു.
ഊർജ്ജ മേഖലയിലെ സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി യു.എ.ഇയിൽ എത്തുന്നത്.

യു.എ ഇ സന്ദർശനത്തിന് ശേഷം മെയ് 20 വരെ നീളുന്ന പര്യടനത്തിൽ നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!