ദുബായ്: 2026-27 അധ്യയന വർഷത്തേക്ക് ദുബായിലെ സ്വകാര്യ സ്കൂളുകളുടെ സ്കൂൾ ഫീസിൽ വർദ്ധനവുണ്ടാകില്ലെന്ന് ദുബായിയുടെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) സ്ഥിരീകരിച്ചു.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ രണ്ടാമത്തെ സാമ്പത്തിക പ്രോത്സാഹന പാക്കേജിന് അംഗീകാരം നൽകിയതിനെ തുടർന്നാണ് ഈ തീരുമാനം.






