അറഫ സംഗമത്തിന് തുടക്കം :18 ലക്ഷത്തിലധികം തീർഥാടകർ പുണ്യഭൂമിയില്‍

Arafa Sangam begins- Over 1.8 million pilgrims in the holy land

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 18 ലക്ഷത്തിലധികം ഹജ്ജ് തീര്‍ത്ഥാടകര്‍ ഇന്ന് അറഫ മൈതാനിയില്‍ സംഗമിക്കും. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമത്തിനായി പുണ്യഭൂമി പൂര്‍ണ സജ്ജമായിരിക്കുകയാണ്. ‘ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്’ എന്ന തല്‍ബിയത്ത് ധ്വനികളാല്‍ ആത്മീയസാന്ദ്രമായ അന്തരീക്ഷത്തിലാണ് വിശ്വാസികളുടെ മഹാപ്രവാഹം അറഫയിലേക്ക് നീങ്ങുന്നത്.

നമിറ പള്ളിയില്‍ ഇന്ന് നടക്കുന്ന അറഫ പ്രഭാഷണത്തോടെയാണ് പ്രധാന ചടങ്ങുകള്‍ക്ക് തുടക്കമാകുക. തിങ്കളാഴ്ച രാത്രി മുതല്‍ മിന താഴ്‌വരയില്‍ തങ്ങിയിരുന്ന തീര്‍ത്ഥാടകര്‍ പുലര്‍ച്ചെയോടെ തന്നെ അറഫ മൈതാനം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ നിന്നെത്തിയ ഒന്നരലക്ഷത്തിലധികം ഹാജിമാരും ഇന്ന് അറഫ സംഗമത്തിന്റെ ഭാഗമാകും. വിശ്വാസികളുടെ ഐക്യവും ആത്മസമര്‍പ്പണവും പ്രതിഫലിപ്പിക്കുന്ന ഹജ്ജ് കര്‍മ്മത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൊന്നായാണ് അറഫ ദിനം കണക്കാക്കപ്പെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!