ഇറാനിലേക്ക് വീണ്ടും അമേരിക്ക ആക്രമണം നടത്തി. സൈന്യത്തിനും വാണിജ്യഗതാഗതത്തിനും ഭീഷണിയായ സ്ഥലം ലക്ഷ്യമിട്ട് ഇറാനില്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ സൈന്യം വ്യക്തമാക്കി.
ഇന്ന്, ഹോർമുസ് കടലിടുക്കിന് ചുറ്റും ഭീഷണി ഉയർത്തിയ നാല് ഇറാനിയൻ വൺ-വേ ആക്രമണ ഡ്രോണുകൾ യുഎസ് സെൻട്രൽ കമാൻഡ് സേന വെടിവച്ചിട്ടു,” ഉദ്യോഗസ്ഥൻ ഫോക്സ് ന്യൂസിനോട് പറഞ്ഞു. “അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ ഒരുങ്ങുകയായിരുന്ന ബന്ദർ അബ്ബാസിലെ ഒരു ഇറാനിയൻ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനിലും യുഎസ് സൈന്യം ആക്രമണം നടത്തി. ഈ നടപടികൾ പൂർണ്ണമായും പ്രതിരോധപരവും വെടിനിർത്തൽ നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമായിരുന്നുവെന്നും യുഎസ് സെൻട്രൽ കമാൻഡ് സേന പറയുന്നു.
തന്ത്രപ്രധാനമായ മേഖലയിലെ സുരക്ഷാ അപകടസാധ്യതകൾ നേരിടുക എന്നതാണ് ഈ ഓപ്പറേഷൻ ലക്ഷ്യമിട്ടതെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ യുഎസ് സെൻട്രൽ കമാൻഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം ഇറാന് യുദ്ധം ആരംഭിച്ചിട്ട് ഇന്നേയ്ക്ക് മൂന്നൂ മാസം ആവുകയാണ് . സമാധാനചര്‍ച്ചകള്‍ തുടരുമ്പോഴും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന്റെ കാര്യത്തിലും ആണവപദ്ധതിയുടെ കാര്യത്തിലും അമേരിക്കയും ഇറാനും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയാണ്. യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കാനും തുടങ്ങിയിരിക്കുന്നു.




