അസമിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 5 സൈനികർക്ക് വീരമൃത്യു.
അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ (IAF) AN-32 വിമാനമാണ് തകർന്നുവീണത്. ലാൻഡിംഗിന് തൊട്ടുപിന്നാലെ വിമാനത്തിന് തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ജോർഹട്ട് വ്യോമതാവളത്തിനുള്ളിലാണ് സംഭവം നടന്നത്. വ്യോമതാവളത്തിലെ അഗ്നിശമന സേനയും അടിയന്തര സംഘങ്ങളും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
റൗറിയ പ്രദേശത്തെ വ്യോമസേനാ താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. 45 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന വിമാനത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ സഹപൈലറ്റ് രക്ഷപ്പെട്ടു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്.






