സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോളയെന്ന് സംശയം. നിലവിൽ സ്ത്രീ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് കേരളത്തിലെത്തിയത്. നിലവിൽ എബോളയുമായി ബന്ധപ്പെട്ട കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇവർ കണക്ഷൻ ഫ്ലൈറ്റിന് ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛർദിയും ഷുഗർ ഉയർന്ന നിലയിലുമായിരുന്നു. സ്രവങ്ങളുടെ ഫലം പുറത്തുവന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ. പ്രത്യേക ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് രോഗി.






