ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണം ; സെന്റർപോയിന്റ് സ്റ്റേഷനിലെ ഫുട്ബ്രിഡ്ജ് താൽക്കാലികമായി അടച്ചു, ബദൽ പാതയൊരുക്കി ആർ.ടി.എ

Footbridge at Dubai Metro Centrepoint station closes for Blue Line construction

ദുബായ് മെട്രോയുടെ പുതിയ ‘ബ്ലൂ ലൈൻ’ (Blue Line) നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, സെന്റർപോയിന്റ് മെട്രോ സ്റ്റേഷനെയും മൾട്ടി-സ്റ്റോറി പാർക്കിങ്ങിനെയും ബന്ധിപ്പിക്കുന്ന ഫുട്ബ്രിഡ്ജ് താൽക്കാലികമായി അടച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ലെവൽ ജി-യിൽ (Level G) പൂർണ്ണ സുരക്ഷിതമായ ഒരു ബദൽ പാത ഒരുക്കിയിട്ടുണ്ട്. റെഡ് ലൈൻ പ്രവേശന കവാടത്തിലേക്ക് യാത്രക്കാരെ നയിക്കുന്നതിനായി സ്റ്റേഷനിൽ പ്രത്യേക ദിശാസൂചന ബോർഡുകളും സ്ഥാപിച്ചു.

30 കിലോമീറ്റർ നീളത്തിൽ 14 സ്റ്റേഷനുകളോടെ നിർമ്മിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി 20.5 ബില്യൺ ദിർഹം ചെലവിലാണ് പൂർത്തിയാക്കുന്നത്. 2029 സെപ്റ്റംബർ 9-ന് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!