എത്തിഹാദ് റെയിൽ തങ്ങളുടെ ആദ്യത്തെ യാത്രാ സർവീസിന് മുന്നോടിയായി, ഫുജൈറയിൽ നിന്നും അബുദാബിയിലേക്കുള്ള ചരിത്രപ്രധാനമായ കന്നിയാത്രയിലെ ഒന്നാം കാരിയേജിലെ ഒന്നാം നമ്പർ സീറ്റിൽ (Seat 1, Carriage 1) ആരിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവസരം പൊതുജനങ്ങൾക്ക് നൽകുന്നു.
‘ദി പാസഞ്ചർ ഹൂ റെപ്രസെന്റ്സ് അസ് ഓൾ’ (The Passenger Who Represents Us All) എന്ന പേരിൽ ആരംഭിച്ച ദേശീയ കാമ്പയിനിലൂടെ, സമൂഹത്തിന് വേണ്ടി സ്വാർത്ഥരഹിതമായി സേവനം ചെയ്തവരെയോ മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തിയവരെയോ നാമനിർദ്ദേശം (Nominate) ചെയ്യാൻ യു.എ.ഇ നിവാസികളോട് റെയിൽവേ ഓപ്പറേറ്റർമാർ ആവശ്യപ്പെട്ടു.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 2026 ജൂൺ 30-ന് നടക്കുന്ന ചരിത്രപ്രധാനമായ കന്നിയാത്രയിൽ യു.എ.ഇ റെയിൽവേയിലെ ആദ്യ യാത്രക്കാരനാകാനുള്ള വലിയ ബഹുമതി ലഭിക്കും.
സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, അയൽക്കാർ എന്നിവരിൽ ഈ ബഹുമതിക്ക് അർഹരായവരുടെ പേരുകൾ പൊതുജനങ്ങൾക്ക് നിർദ്ദേശിക്കാം. നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന സമയം 2026 ജൂൺ 27 ശനിയാഴ്ച രാവിലെ 10 മണി വരെയാണ്. എത്തിഹാദ് റെയിൽ വെബ്സൈറ്റ്/ആപ്പ് വഴി ഇതിനായി അപേക്ഷിക്കാം.






