കനത്ത ചൂടിൽ തൊഴിലാളികൾക്ക് തണലായി ദുബായ് പോലീസ് : എഴുന്നൂറിലധികം തൊഴിലാളികൾക്ക് സഹായമെത്തിച്ചു

Dubai Police provides shade for workers in extreme heat: Over 700 workers provided assistance

യുഎഇയിൽ വേനൽച്ചൂട് കനക്കുന്ന പശ്ചാത്ത ലത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹീറ്റ് ‌സ്ട്രോക്ക് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നനങ്ങൾ തടയുന്നതിനുമായി ദുബായ് പോലീസ് ‘ഷേഡ് ആൻഡ് റിവാർഡ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

വരും മാസങ്ങളിൽ തൊഴിലാളികൾ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ മേഖലകളിൽ ആഴ്ചതോറും ഈ പദ്ധതി നടപ്പിലാക്കും. ഇതിലൂടെ തൊഴിലാളികൾക്ക് കുടകൾ, തണുത്ത പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ വിതരണം ചെയ്യും. രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവും കരുതലും പ്രകടിപ്പിക്കുന്നതാണ് ഈ മാതൃകാപരമായ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ ആദ്യദിനത്തിൽ അറുന്നൂറിലധികം തൊഴിലാളികളാണ് ഇതിന്റെ ഭാഗമായത്.

യു.എ.ഇ മന്ത്രാലയം (MoHRE) പ്രഖ്യാപിച്ചിട്ടുള്ള ഉച്ചവിശ്രമ നിയമത്തിന്റെ (Midday Work Ban – ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്ന രീതിയിലുള്ള ജോലികൾക്കുള്ള നിരോധനം) പ്രാധാന്യവും ഈ കാമ്പയിനിലൂടെ ഓർമ്മിപ്പിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ നിയമം പ്രാബല്യത്തിലുള്ളത്.

രാജ്യത്തിന്റെ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകുന്ന തൊഴിലാളികളോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കാനും അവരുടെ ജോലിസ്ഥലങ്ങളിലെ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് ഇത്തരം പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്സൺ ഫാത്തിമ അഹമ്മദ് ബുഹാജീർ വ്യക്തമാക്കി. പോലീസിന്റെ ഈ കാരുണ്യപ്രവർത്തിക്ക് തൊഴിലാളികൾ നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!