എമിറേറ്റ്സ് റോഡ് വിപുലീകരണം : ‘അൽ അലെയസ് ടണൽ’ രണ്ട് മാസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

Emirates Road Expansion_ Warning issued that 'Al Aleyas Tunnel' will be closed for two months.

എമിറേറ്റ്സ് റോഡ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് ജൂലൈ 4 ശനിയാഴ്ച മുതൽ രണ്ട് മാസത്തേക്ക് ദുബായിൽ വൻ ട്രാഫിക് ഡൈവേർഷൻ ഏർപ്പെടുത്തിയതായി ആർ.ടി.എ അറിയിച്ചു.

അൽ അമർദി സ്ട്രീറ്റിനെയും (Al Amardi Street) ട്രിപ്പോളി സ്ട്രീറ്റിനെയും (Tripoli Street) തമ്മിൽ ബന്ധിപ്പിക്കുന്ന ‘അൽ അലെയസ് ടണൽ’ (Al Aleyas Tunnel) താൽക്കാലികമായി പൂർണ്ണമായും അടച്ചു.

എമിറേറ്റ്സ് റോഡ് ഇന്റർസെക്ഷനിൽ നിന്ന് മലേഹ സ്ട്രീറ്റിലേക്ക് (Maleha Street) പോകുന്ന ലൂപ്പ് റാംപുകളിലും (Loop ramps) നിയന്ത്രണമുണ്ട്.

എമിറേറ്റ്സ് റോഡ് ദുബായ് ഭാഗത്തേക്കും അൽ അമർദി സ്ട്രീറ്റിലേക്കും വികസിപ്പിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ് ഈ താൽക്കാലിക നിയന്ത്രണം. 2026 ജൂലൈ 4 മുതൽ ആരംഭിച്ച് ഏകദേശം രണ്ട് മാസക്കാലം ഈ ഗതാഗത തിരിച്ചുവിടൽ നിലവിലുണ്ടാകും.

നിർമ്മാണ കാലയളവിൽ ഉടനീളം യാത്രക്കാർക്കായി ബദൽ റൂട്ടുകൾ (Alternative routes) ലഭ്യമാക്കിയിട്ടുണ്ട്. എങ്കിലും, തിരക്കേറിയ സമയങ്ങളിൽ (Peak hours) യാത്രാ തടസ്സങ്ങൾക്കും സമയനഷ്ടത്തിനും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ കൂടുതൽ യാത്രാസമയം മുൻകൂട്ടി കണ്ട് ഇറങ്ങണമെന്ന് ദുബായ് ആർ.ടി.എ നിർദ്ദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!