ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്റ്റേഷനിലെ ബസ്-ടാക്സി റോഡ് 2026 അവസാനം വരെ അടച്ചിടുമെന്ന് മുന്നറിയിപ്പ്

RTA closes bus, taxi road at Dubai Mall Metro Station until end of 2026

ദുബായ് മെട്രോ റെഡ് ലൈനിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്റ്റേഷൻ വികസിപ്പിക്കുന്നതിനുള്ള നിർണ്ണായക ജോലികളുടെ ഭാഗമായി ദുബായ് ആർ.ടി.എ പുതിയ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.

ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്റ്റേഷന് സമീപം ഷെയ്ഖ് സായിദ് റോഡിനോട് ചേർന്ന് കിടക്കുന്ന ബസ്, ടാക്സി സർവീസ് റോഡുകളാണ് താൽക്കാലികമായി അടച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ റൂട്ടിലൂടെ നിർമ്മാണ വാഹനങ്ങൾക്ക് (Construction vehicles) മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഈ നിയന്ത്രണങ്ങൾ 2026 വർഷാവസാനം വരെ നിലവിലുണ്ടാകും. കൃത്യമായ തീയതി പിന്നീട് അറിയിക്കും.

പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി നിലവിലുള്ള സ്റ്റോപ്പിന് സമാന്തരമായി പുതിയ താൽക്കാലിക ബസ് സ്റ്റോപ്പ് (Bus layby) ആർ.ടി.എ സജ്ജീകരിച്ചിട്ടുണ്ട്. ബസ് സർവീസുകൾ തടസ്സമില്ലാതെ ഇതിലൂടെ തുടരും. യാത്രക്കാർക്കും ഡ്രൈവർമാർക്കുമായി ജബൽ അലി, ബർ ദുബായ് ദിശകൾ വ്യക്തമാക്കുന്ന വലിയ സൈൻ ബോർഡുകൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.

മെട്രോ സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള വേഗത പരിധികൾ കൃത്യമായി പാലിക്കണമെന്നും, യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ പതിവിലും നേരത്തെ യാത്ര തിരിക്കണമെന്നും ആർ.ടി.എ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!