ഓഫീസിൽ ജോലി ചെയ്‌തുകൊണ്ടിരിക്കവേ ഹൃദയാഘാതം : മലയാളി യുവാവ് ദുബായിൽ അന്തരിച്ചു.

Malayali youth dies in Dubai after suffering a heart attack while working at the office.

ഓഫീസിൽ ജോലി ചെയ്‌തുകൊണ്ടിരിക്കവേയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കോട്ടയം ഇരുതുവപ്പുഴ, പാമ്പവല്ലി ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺ(41) ആണ് മരിച്ചത്.

കഴിഞ്ഞ 10 വർഷമായി യുഎഇയിൽ പ്രവാസിയായ രഞ്ജിൻ ദുബായിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ പതിവുപോലെ ഓഫിസിൽ ജോലി ചെയ്‌തുകൊണ്ടിരിക്കെയായിരുന്നു ഹൃദയാഘാതം.

സി.പി.ജോൺസൺ-ഏലിയാമ്മ ജോൺസൺ ദമ്പതികളുടെ മകനാണ്. ഭാര്യ-റിയ എലിസബത്ത്. മകൾ-ഇവലിന മറിയം രഞ്ജിൻ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഇടവക അംഗവും സജീവ പ്രവർത്തകനുമായ രഞ്ജിൻ മികച്ച ഗായകനുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!