വൻകിട അഗ്നിശമന വാഹനങ്ങൾ എത്തുന്നതുവരെ പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ശേഷിയുള്ള ഫയർഫൈറ്റിംഗ് മോട്ടോർസൈക്കിളുകൾ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി അവതരിപ്പിച്ചു.
വേനൽക്കാലത്ത് കനത്ത ചൂട് കാരണം എയർ കണ്ടീഷണറുകൾ, ഇലക്ട്രിക്കൽ സിസ്റ്റങ്ങൾ എന്നിവയ്ക്ക് അമിത ഭാരം വരികയും തീപിടിത്ത സാധ്യത കൂടുകയും ചെയ്യാറുണ്ട്. റോഡുകളിലെ കനത്ത ഗതാഗതക്കുരുക്ക് മറികടന്ന് അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ സംഭവസ്ഥലത്തെത്താൻ ഈ ബൈക്കുകൾ സഹായിക്കും.
ജൂലൈ 20-ന് സിവിൽ ഡിഫൻസിന്റെ പ്രത്യേക സംഘം ഫയർ അലാറം, അഗ്നിശമന ഉപകരണങ്ങൾ എന്നിവ നിർമ്മിച്ച് നൽകുന്ന ഏജൻസികളിൽ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടത്തി.
തീപിടിത്തങ്ങൾ കുറയ്ക്കുന്നതിനും കെട്ടിടങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഷാർജ ഉപയോഗിച്ചുവരുന്നു. കെട്ടിടങ്ങളുടെ പുറംഭാഗത്ത് പെട്ടെന്ന് തീപിടിക്കുന്ന പാനലുകൾ മാറ്റി ‘ഫയർ-റെസിസ്റ്റന്റ്’ മെറ്റീരിയലുകൾ പിടിപ്പിക്കുന്നതിനായി 2023-ൽ പ്രഖ്യാപിച്ച 100 മില്യൺ ദിർഹമിന്റെ പദ്ധതി പുരോഗമിക്കുകയാണ്. ആകെ ലക്ഷ്യമിട്ട 40 കെട്ടിടങ്ങളിൽ 5 എണ്ണത്തിന്റെ മാറ്റങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.






